Bramayugam First Half Review: ഭ്രമയുഗം തിയറ്ററുകളില്‍, ആദ്യ പകുതി എങ്ങനെ?

തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്

Bramayugam, Bramayugam Review, Mammootty Film Bramayugam Review, Bramayugam Film, Cinema News, Webdunia Malayalam
Bramayugam
രേണുക വേണു| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (08:16 IST)

Bramayugam: മമ്മൂട്ടി ചിത്രം ഭ്രമയുഗം തിയറ്ററുകളില്‍. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം അഞ്ച് ഭാഷകളിലായി വേള്‍ഡ് വൈഡ് റിലീസാണ്. കേരളത്തില്‍ രാവിലെ 9.30 നാണ് ആദ്യ ഷോ. രാവിലെ 11 മണിയോടെ ആദ്യ പകുതിയുടെ പ്രതികരണങ്ങള്‍ വന്നു തുടങ്ങും.

തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. കൊടുമണ്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :