ഇപ്പോഴുമിരുന്ന് 80കളെ പറ്റി പറഞ്ഞിട്ട് കാര്യമില്ല, അത് മനസിലാക്കിയവർക്ക് മാത്രമെ വിജയമുണ്ടാകു: ഭ്രമയുഗത്തെ പറ്റി അഖിൽ മാരാർ

Akhil marar and Mammootty
അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (13:51 IST)
Akhil marar and Mammootty
ഒരു താത്വിക അവലോകനം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച വ്യക്തിയാണെങ്കിലും മലയാളികള്‍ക്ക് അഖില്‍ മാരാര്‍ സുപരിചിതനാകുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ഒരുപാട് ഹേറ്റേഴ്‌സുമായി ഷോയ്ക്കുള്ളില്‍ വന്ന് ഒട്ടനവധി ഫാന്‍സുമായാണ് അഖില്‍ മടങ്ങിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ഭ്രമയുഗത്തിനെ പറ്റിയും മമ്മൂട്ടിയെ പറ്റിയും അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ സിനിമയുടെ പൂജയ്ക്കായി എത്തിയപ്പോഴാണ് ഭ്രമയുഗത്തെ പറ്റിയുള്ള ചോദ്യത്തിന് അഖില്‍ മറുപടി നല്‍കിയത്. മമ്മൂട്ടിയെ പറ്റി സംസാരിച്ചാല്‍ ഇനി നമ്മള്‍ ചെറുതാവുകയെ ഉള്ളു. അദ്ദേഹത്തിന്റെ അപ്‌ഡേറ്റ്, കാര്യങ്ങളെ നോക്കി കാണുന്ന രീതി, ഒരു നടനെന്ന നിലയില്‍ ഇപ്പോഴുമുള്ള ആര്‍ത്തി എല്ലാം വേറെ ലെവലാണ്. ഈ കാലഘട്ടത്തില്‍ മഹാനടന്‍ മാത്രമല്ല. യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തി കൂടിയാണ് മമ്മൂക്ക. കാരണം അദ്ദേഹം അത്രയും അപ്‌ഡേടാണ്.

അപ്‌ഡേറ്റ് ആയിരുന്നാല്‍ മാത്രമെ നമുക്ക് വളരാന്‍ പറ്റു, ഞാന്‍ ഇപ്പോഴുമിരുന്ന് 80 കളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. അത് മനസിലാക്കാന്‍ കഴിയുന്നവന് മാത്രമെ വിജയമുണ്ടാവുകയുള്ളു. കാലത്തെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അക്കാര്യത്തില്‍ മമ്മൂക്ക ഒരു പുലിയും ഇതിഹാസവുമാണ്. അക്കാര്യത്തില്‍ എനിക്ക് ഭയങ്കരമായ ആരാധനയാണ് എനിക്കുള്ളത്. അദ്ദേഹത്തിന്റെ ഓരോ സിനിമകളിലും സ്വീകരിക്കുന്ന സമീപനം അത്ഭുതകരമാണ്. അഖില്‍ മാരാര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :