Bramayugam: ഭ്രമയുഗം കാണാന്‍ തിയറ്ററില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; സ്‌ക്രീനിന്റെ രണ്ട് വശത്തും ബ്ലാക്ക് പില്ലര്‍

Bramayugam, Mammootty, Bramayugam Review
രേണുക വേണു| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (07:57 IST)
Bramayugam (Screen)

Bramayugam: മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇന്നുമുതല്‍ തിയറ്ററുകളില്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് റിലീസ് ചെയ്യുന്നത്. രാവിലെ 9.30 നാണ് ആദ്യ ഷോ. സാധാരണ സിനിമകള്‍ പോലെയായിരിക്കില്ല ഭ്രമയുഗത്തിന്റെ തിയറ്റര്‍ സ്‌ക്രീന്‍ പ്രൊപ്പോഷന്‍.

ചിത്രത്തില്‍ കാണുന്നതു പോലെ തിയറ്റര്‍ സ്‌ക്രീനിന്റെ രണ്ട് വശങ്ങളിലും ബ്ലാക്ക് പില്ലര്‍ ഉണ്ടാകും. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആയതുകൊണ്ടാണ് ഇങ്ങനെ പില്ലര്‍ കൊടുക്കുന്നത്. മിക്ക തിയറ്റര്‍ സ്‌ക്രീനുകളിലും ഇങ്ങനെ തന്നെയായിരിക്കും.

ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ഭ്രമയുഗം എത്തുന്നത്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :