1993 ബോംബെ മാര്‍ച്ച് 12 - നിരൂ‍പണം

യാത്രി ജെസെന്‍

PRO
അടുത്ത കാലത്ത് തീവ്രവാദം പ്രമേയമാക്കി വന്ന സിനിമകളില്‍ ഏറ്റവും വ്യത്യസ്തമായതും നിലവാരമുള്ളതുമായ സിനിമയാണ് ‘1993 ബോംബെ മാര്‍ച്ച് 12’. വേഗത്തില്‍ വിറ്റഴിയാവുന്ന സബ്ജക്ടായതുകൊണ്ടല്ല ബാബു ജനാര്‍ദ്ദനന്‍ ഈ കഥ തെരഞ്ഞെടുത്തതെന്ന് വ്യക്തം. ബാബുവിന് ഈ സിനിമയിലൂടെ ഒരു കഥ പറയാനുണ്ട്. തീവ്രവും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു വിഷയം അവതരിപ്പിക്കാനുണ്ട്. താരങ്ങളുടെ ഇമേജിനനുസരിച്ച് ഒരു സിനിമയുണ്ടാക്കുകയല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. ചുളുവില്‍ പണസമ്പാദനമല്ല ഈ സിനിമയുടെ ലക്‍ഷ്യമെന്ന് സാരം.

ബോംബെ ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ ആരംഭിക്കുന്നത്. ഷാജഹാന്‍(ഉണ്ണി) എന്നൊരു പാവം ചെക്കന്‍ ഈ സ്ഫോടനക്കേസില്‍ പ്രതിയാകുന്നു. സാഹചര്യത്തെളിവുകളെല്ലാം അയാള്‍ക്ക് എതിരാണ്. സനാതനന്‍ ഭട്ട്(മമ്മൂട്ടി) എന്ന പൂജാരിക്ക് അറിയാം ഷാജഹാന്‍ നിരപരാധിയാണെന്ന്. അവനെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. ഷാജഹാന്‍ പൊലീസിന്‍റെ വെടിയേറ്റ് മരിക്കുന്നു. അതോടെ ഭട്ടിന്‍റെ ജീവിതം മാറി മറിയുകയാണ്. സമീര്‍ എന്ന പുതിയ അവതാരം അവിടെ തുടങ്ങുന്നു.

സമീര്‍, ആബിദ(- ഷാജഹാന്‍റെ സഹോദരി. ഇവളെയാണ് സമീര്‍ വിവാഹം കഴിക്കുന്നത്), ഷാജഹാന്‍, ഭട്ട് എന്നീ കഥാപാത്രങ്ങളിലൂടെ ബോംബെ സ്ഫോടനങ്ങളുടെ പരിണിത ഫലങ്ങള്‍ വിശകലനം ചെയ്യുകയാണ് ബാബു ജനാര്‍ദ്ദനന്‍ ഈ ചിത്രത്തിലൂടെ.

WEBDUNIA|
അടുത്ത പേജില്‍ - തിരക്കഥ കൊള്ളാം, സംവിധാനം തികഞ്ഞ പരാജയം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :