സച്ചിന്‍ ഫാന്‍ ആണോ? 1983 കാണൂ... ഗംഭീര സിനിമ!

യാത്രി ജെസെന്‍

WEBDUNIA|
PRO
ഓരോ സിനിമയ്ക്കും ഓരോ ഉദ്ദേശ്യമുണ്ട്. ചില സിനിമകള്‍ തരുന്ന സന്ദേശം ജീവിതം തന്നെ തകര്‍ക്കാന്‍ പോകുന്നതാവും. ചില സിനിമകള്‍ നമ്മെ സന്തോഷിപ്പിക്കും, പ്രചോദിപ്പിക്കും. കൂടുതല്‍ ആര്‍ജ്ജവത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കും. ജീവിതത്തിലെ ഒരു ലക്‍ഷ്യത്തിന് വേണ്ടി പോരാടുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുന്ന ഒരു സിനിമയാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983.

പല കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു വര്‍ഷമാണ്. എന്നാല്‍ ഒരു കായിക പ്രേമിക്ക് ആ വര്‍ഷം തന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വര്‍ഷമായിരിക്കും. കപില്‍ ദേവിന്‍റെ ചെകുത്താന്‍‌മാര്‍ ക്രിക്കറ്റ് ലോകകിരീടം തലയ്ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിച്ച വര്‍ഷം.

നമ്മുടെ നാട്ടിന്‍‌പുറങ്ങളില്‍ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ചുനടക്കുന്ന ഏവരുടെയും മനസില്‍ ആവേശം നിറച്ച വര്‍ഷം. അതിന് ശേഷം ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പടയോട്ടം. സച്ചിനെ മനസില്‍ ആരാധിച്ച് ഒരു തലമുറ മുഴുവന്‍. പിന്നീട് ധോണിയുടെ നേതൃത്വത്തില്‍ മറ്റൊരു കിരീടനേട്ടം. ഓര്‍മ്മകളുടെ തിളങ്ങിനില്‍ക്കുന്ന മഞ്ചാടികള്‍ മുഴുവന്‍ മനസിലെത്തിക്കുന്ന നൊസ്റ്റാള്‍ജിക് എന്‍റര്‍ടെയ്നറാണ് 1983.

അടുത്ത പേജില്‍ - ഒരു ക്രിക്കറ്റ് ഭ്രാന്തന്‍റെ ജീവിതം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :