സ്പിരിറ്റ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
എന്താണ് ‘സ്പിരിറ്റ്’ എന്ന സിനിമ എന്നു ചോദിച്ചാല്‍, ഇതൊരു രഞ്ജിത് സിനിമയാണ് എന്ന് മറുപടി പറയാം. അതിനേക്കാള്‍ ചേരുക ‘ഇതൊരു മോഹന്‍ലാല്‍ വിസ്മയം’ എന്നുപറഞ്ഞാലാണ്. ഈ സിനിമയെ മൊത്തമായി തന്‍റെ തോളില്‍ ചുമക്കുകയാണ് മോഹന്‍ലാല്‍. അഭിനയത്തിന്‍റെ മഹാ വിസ്ഫോടനം. മോഹന്‍ലാല്‍ അല്ലാതെ ഇന്ത്യയില്‍ മറ്റൊരു താരത്തിനും ഇത്രയും ഉജ്ജ്വലമായി ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ കഴിയില്ല.

ഒരു മദ്യപാനിയുടെ കൈ വിറയ്ക്കുന്നത് എങ്ങനെയാണ് എന്ന് ഈ ചിത്രത്തിലെ മോഹന്‍ലാലിനെ നോക്കിയാല്‍ മതി. ഒരു മുഴുക്കുടിയന്‍ ചിരിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, നോക്കുന്നത്, പ്രണയിക്കുന്നത്, പാടുന്നത്, സ്നേഹം പ്രകടിപ്പിക്കുന്നത് എല്ലാം എങ്ങനെയെന്ന് കാണണമെങ്കില്‍ സ്പിരിറ്റിലെ മോഹന്‍ലാലിനെ നോക്കിയാല്‍ മതി. നമ്പര്‍ 20 മദ്രാസ് മെയിലിലും ഹലോയിലും അയാള്‍ കഥയെഴുതുകയാണിലും നമ്മള്‍ കണ്ടതിന്‍റെ നൂറിരട്ടി പെര്‍ഫെക്ഷനാണ് സ്പിരിറ്റിലെ കുടിയന്‍ കഥാപാത്രത്തിന്. നന്ദി, മോഹന്‍ലാല്‍ എന്ന മഹാനടനെ മലയാളത്തിന് സമ്മാനിച്ച കാലത്തിന്, ഈ ചിത്രത്തില്‍ ലാലിനെ അഭിനയിപ്പിക്കാന്‍ രഞ്ജിത്തിനെ പ്രേരിപ്പിച്ച അദൃശ്യശക്തികള്‍ക്ക്.

ചിത്രത്തില്‍ അവിടവിടെയായി ചില തെറിവാക്കുകള്‍ പ്രയോഗിക്കുന്നുണ്ട്. അത് ബോധപൂര്‍വമാണെന്ന് കരുതാം. ‘എഫ്’ വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതെന്ത് ന്യൂ ജനറേഷന്‍ സിനിമ, അല്ലേ?

WEBDUNIA|
അടുത്ത പേജില്‍ - ഡയലോഗ് രാജാവ് രഞ്ജിത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :