സ്പിരിറ്റ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ‘താമര’യാണ് ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രഘുനന്ദന്‍. ആള്‍ ഫുള്‍ ടൈം മദ്യത്തിലാണ്. ‘ഷോ ദ സ്പിരിറ്റ്’ എന്ന ടി വി പ്രോഗ്രാമിന്‍റെ അവതാരകന്‍. എഴുത്തുകാരന്‍. മുമ്പ് ബാങ്കിലും മാധ്യമസ്ഥാപനങ്ങളിലുമൊക്കെ ജോലി നോക്കിയിട്ടുണ്ട്.

ഈ കഥാപാത്രത്തിന്‍റെ ചുമലിലേറിയാണ് ചിത്രത്തിന്‍റെ ഒന്നാം പകുതി മുന്നോട്ടുപോകുന്നത്. ഇയാള്‍ വിവാഹമോചിതനാണ്. മുന്‍ ഭാര്യ മീര(കനിഹ)യും അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവ് അലക്സിയും(ശങ്കര്‍ രാമകൃഷ്ണന്‍) രഘുനന്ദന്‍റെ ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. മദ്യാഘോഷക്കാഴ്ചകള്‍ തുടരവെ രഘുനന്ദന്‍റെ ജീവിതത്തില്‍ ചില വഴിത്തിരിവുകള്‍ ഉണ്ടാകുന്നു. താന്‍ മദ്യത്തിന് അടിമയാണെന്ന് അയാള്‍ മനസിലാക്കുന്നു. അലക്സിയുടെ ജീവിതം ഒരു ദുരന്തത്തിലേക്ക് നീങ്ങുന്നതായി മനസിലാക്കുന്നു.

മദ്യത്തില്‍ നിന്ന് രക്ഷനേടാന്‍ രഘുനന്ദന്‍റെ ശ്രമങ്ങളും അയാള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് രണ്ടാം പകുതിയെ നയിക്കുന്നത്. ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ അഭിനയവൈഭവവും രഞ്ജിത്തിന്‍റെ സംവിധാന മികവും ചിത്രത്തെ രക്ഷപ്പെടുത്തിയെടുക്കുന്നുണ്ട്.

‘എവിടെയായിരുന്നു ഇത്രയും കാലം?’ എന്‍ ചോദിക്കാന്‍ മാത്രം ഗംഭീരമാണ് ഈ ചിത്രത്തില്‍ നന്ദുവിന്‍റെ പ്രകടനം. ശങ്കര്‍ രാമകൃഷ്ണന്‍, ലെന, കനിഹ, സിദ്ദാര്‍ത്ഥ് ഭരതന്‍, മധു എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. തിലകന് വളരെ ചെറിയ വേഷമാണ്. എങ്കിലും, അദ്ദേഹത്തിന്‍റെ ഇന്‍ഡ്രോഡക്ഷന് തിയേറ്റര്‍ കുലുങ്ങുന്ന കൈയടിയായിരുന്നു.

WEBDUNIA|
അടുത്ത പേജില്‍ - മോഹന്‍ലാലാണ് താരം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :