ദൃശ്യം ഒരു സിനിമയുടെ അനുഭവം മാത്രമല്ല, ജീവിതത്തിന്റെയും മണ്ണിന്റെയും ഗന്ധമുള്ള ഒരു നേര്‍ക്കാഴ്ച. മോഹന്‍ലാല്‍ എന്ന താരം ഒരു പച്ചയായ മനുഷ്യനായി നിറഞ്ഞാടുന്ന സിനിമാ വിസ്മയമാണ് ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം. ഇത് ഒരു കുടുംബ ചിത്രമാണ് ഒപ്പം ഒരു സസ്പെന്‍സ് ത്രില്ലറും. ഒരു കുടുംബചിത്രം ഒരിക്കലും ഒരു ത്രില്ലര്‍ ആവില്ലെന്ന നിലവിലെ സിനിമാ സങ്കല്‍പ്പത്തെ ജീത്തു പൊളിച്ചെഴുതിയിരിക്കുന്നു ഈ സിനിമയിലൂടെ. ദൃശ്യം കണ്ടിറങ്ങിയപ്പോള്‍ എനിയ്ക്കും യാത്രിക്കും അങ്ങനെയാണ്...