മോഹന്‍ലാല്‍ മണ്ണിലേക്കിറങ്ങി; പച്ചയായ ജീവിതം പ്രേക്ഷകഹൃദയത്തെ തൊട്ടു- ‘ദൃശ്യം‘ റിവ്യൂ
ആന്‍ഡ്രൂസ് ആന്റണി
WEBDUNIA|
PRO
PRO
ദൃശ്യം ഒരു സിനിമയുടെ അനുഭവം മാത്രമല്ല, ജീവിതത്തിന്റെയും മണ്ണിന്റെയും ഗന്ധമുള്ള ഒരു നേര്‍ക്കാഴ്ച. മോഹന്‍ലാല്‍ എന്ന താരം ഒരു പച്ചയായ മനുഷ്യനായി നിറഞ്ഞാടുന്ന സിനിമാ വിസ്മയമാണ് ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം. ഇത് ഒരു കുടുംബ ചിത്രമാണ് ഒപ്പം ഒരു സസ്പെന്‍സ് ത്രില്ലറും. ഒരു കുടുംബചിത്രം ഒരിക്കലും ഒരു ത്രില്ലര്‍ ആവില്ലെന്ന നിലവിലെ സിനിമാ സങ്കല്‍പ്പത്തെ ജീത്തു പൊളിച്ചെഴുതിയിരിക്കുന്നു ഈ സിനിമയിലൂടെ. ദൃശ്യം കണ്ടിറങ്ങിയപ്പോള്‍ എനിയ്ക്കും യാത്രിക്കും അങ്ങനെയാണ് തോന്നിയത്. പനിയായിട്ടും യാത്രി പടം കാണാന്‍ വന്നത് ഒരു നല്ല കുടുംബ ചിത്രം ആണെന്ന മുന്‍വിധിയോടെയാണ്. താന്‍ കരുതിയതിനും മുകളിലാണ് സിനിമയെന്ന് യാത്രിയുടെ പ്രതികരണം. കൂടെ നെഗറ്റീവ് ഇല്ലാത്ത സിനിമയ്ക്ക് നിരൂപണം എഴുതുന്നില്ലെന്ന കമന്റും. സസ്പെന്‍സ് ഉള്ളതു കൊണ്ട് കഥയുടെ പ്ലോട്ട് മാത്രം പറഞ്ഞുപോകാം.
ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിള്‍ ടിവി സ്ഥാപനം നടത്തുകയാണ് ജോര്‍ജ് കുട്ടി(മോഹന്‍ലാല്‍). ഭയങ്കര സിനിമാ പ്രേമി. അനാഥനായ ജോര്‍ജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും(മീന) മക്കളായ അഞ്ജുവും അനുവാണ്(അന്‍സിബ, എസ്തേര്‍). പിശുക്കനായ ജോര്‍ജുകുട്ടിയും ഭാര്യയും മക്കളും, കണ്ടിരിക്കാന്‍ ഒട്ടേറെ രസകരമായ കുടുംബ മുഹൂര്‍ത്തങ്ങളുണ്ട് ആദ്യ പകുതിയില്‍. പക്ഷേ ജോര്‍ജുകുട്ടിയുടെ ജീവിതത്തിലും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. ഇവിടെ നിന്ന് പടം സസ്പെന്‍സ് മൂഡിലേക്ക് മാറുകയാണ്.