നികുതി കൃത്യമായി അടച്ചില്ലെങ്കില്‍ ഉണ്ടാകുന്ന കുഴപ്പങ്ങളെപ്പറ്റിയുള്ള ബോധവത്കരണമാണ് ‘മോളി ആന്‍റി റോക്സ്’ എന്ന സിനിമ. അമേരിക്കയിലേക്ക് തിരികെപ്പോകാനായി ശ്രമിക്കുന്ന മോളി ആന്‍റി ചില ഇന്‍കം ടാക്സ് കുഴപ്പങ്ങളില്‍ പെടുന്നു. മോളി ആന്‍റിയെ കുടുക്കുന്നത് പ്രണവ് റോയ് ആണ്.
പ്രശ്നം സങ്കീര്‍ണമാകുന്നതോടെ മോളി ആന്‍റിയുടെ ഭര്‍ത്താവ് ബെന്നി രംഗപ്രവേശം ചെയ്യുന്നു. ബെന്നിയും പ്രണവ് റോയിയും ഉടക്കുന്നതോടെ കാര്യങ്ങള്‍ വഷളാവുകയാണ്.
ആദ്യപകുതി സ്ലോ ആണ്. രണ്ടാം പകുതി താരത്യേന മികച്ചുനില്‍ക്കുന്നു. ക്ലൈമാക്സ് പ്രവചിക്കാവുന്ന രീതിയിലാണ്.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
സംഭാഷണങ്ങള്‍ രസകരമാണ്. എന്തായാലും രഞ്ജിത് ശങ്കറിന്‍റെ ‘അര്‍ജ്ജുനന്‍ സാക്ഷി’യെക്കാള്‍ മികച്ച സിനിമ തന്നെയാണ് മോളി ആന്‍റി റോക്സ്. എന്നാല്‍ ‘പാസഞ്ചര്‍’ എന്ന ത്രില്ലറിന്‍റെ നിലവാരത്തിനടുത്തൊന്നും ഇതെത്തുന്നില്ലതാനും.