കരിപ്പ വരെയുള്ള യാത്രയില്‍ ഒന്നാം പകുതി അവസാനിപ്പിച്ച സംവിധായകന് പക്ഷേ രണ്ടാം പകുതിയില്‍ ചുവടുതെറ്റി. ഇനിയെന്ത് കഥ പറയും എന്ന കണ്‍ഫ്യൂഷനില്‍ നട്ടം തിരിയുകയാണ്. രണ്ടാം പകുതിക്ക് ശേഷം ക്ലൈമാക്സ് വരെയുള്ള കാര്യങ്ങള്‍ ആര്‍ക്കും പ്രവചിക്കാവുന്ന കഥാഗതി സമ്മാനിച്ച് കൈയൊഴിഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത്. പല സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള മുഹൂര്‍ത്തങ്ങളിലൂടെയാണ് യാത്ര.
സാംസന്‍റെ ഫ്ലാഷ് ബാക്കിലോ ചാര്‍മ്മിയുടെ പൂര്‍വകഥയിലോ പുതുമയില്ല. വേണമെങ്കില്‍ നായികയ്ക്കുവേണ്ടി കൊലപാതകം വരെ ചെയ്യാമെന്ന നിലയില്‍ നില്‍ക്കുന്ന നായകന് ക്ലൈമാക്സില്‍ അതിന്‍റെയൊന്നും ആവശ്യം വേണ്ടിവരുന്നില്ല. ശുഭപര്യവസായി കഥ അവസാനിപ്പിച്ച് തന്‍റെ ഭാഗം ക്ലിയറാക്കി സംവിധായകന്‍. ഇനി പടം വിജയിപ്പിച്ചുകൊടുക്കേണ്ടത് പ്രേക്ഷകരുടെ ബാധ്യത.
ഇടയ്ക്ക് രസകരമായി തോന്നിയ ഒരേയൊരു സന്ദര്‍ഭം നൂലുണ്ട വിജീഷും പൊന്നമ്മ ബാബുവും വരുന്ന രംഗമാണ്. തിയേറ്ററില്‍ എല്ലാവരും കൈയടിച്ച ഒരേയൊരു രംഗം. 10 മിനിറ്റേ ഉള്ളെങ്കിലും വിജീഷ് ഗംഭീര പ്രകടനമാണ് നടത്തിയത്. എന്നാല്‍ അതിന്‍റെ രസമെല്ലാം കൊല്ലുന്ന ചില രംഗങ്ങളും താപ്പാനയില്‍ ഉള്‍പ്പെടുത്തി ജോണി ആന്‍റണി ബാലന്‍സ് ചെയ്തു. ഒളിച്ചിരിക്കുന്ന സുരേഷ് കൃഷ്ണയെ പിടികൂടാന്‍ മമ്മൂട്ടി പൊലീസിനെ സഹായിക്കുന്ന രംഗം. ആ സീന്‍ വന്നപ്പോള്‍ കൂവി വെളുപ്പിച്ചു പ്രേക്ഷകര്‍.