മമ്മൂട്ടിയെപ്പോലെയുള്ള മഹാനടന്മാര് എന്തുകൊണ്ടാണ് ഇപ്പോഴും കൊമേഴ്സ്യല്‍ കോംപ്രമൈസുകള്‍ക്ക് വഴങ്ങുന്നതെന്ന് മനസിലാകുന്നില്ല. വളരെ ഗൌരവമുള്ള സിനിമകള്‍ അദ്ദേഹം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോബ്രയും ഡബിള്‍സും താപ്പാനയുമൊക്കെയാണോ മൂന്നുതവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഒരു നടന് തന്റെ കരിയറിന്റെ ഈ ടൈമില്‍ ചെയ്യേണ്ടത്? മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു മുഹൂര്‍ത്തം പോലും താപ്പാന എന്ന സിനിമയില്‍ സൃഷ്ടിക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിഞ്ഞിട്ടില്ല.
സാംസണ് എന്നാണ് താപ്പാനയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചെറിയ മോഷണവും തരികിടയുമൊക്കെയുള്ള ഒരു കഥാപാത്രം. മായാവിയിലും തുറുപ്പുഗുലാനിലും നമ്മള് കണ്ട കഥാപാത്രങ്ങളുടെ മാനറിസങ്ങളും സംഭാഷണ ശൈലിയും. ‘സ’ എന്ന അക്ഷരം ഉച്ചരിക്കുന്നതില്‍ സാംസണ് വരുത്തുന്ന പിഴവാണ് പ്രേക്ഷകരെ ചിരിപ്പിക്കാനായി ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ പ്രയോഗിച്ചിട്ടുള്ള നമ്പര്‍! (ഭാഷാപ്രയോഗത്തിലെ മിസ്റ്റേക്കുകളില്‍ നിന്ന് തമാശയുണ്ടാക്കുന്ന വിദ്യ മമ്മൂട്ടിക്കെങ്കിലും ബോറടിച്ചിട്ടുണ്ടാവില്ലേ?)
സാംസണും മല്ലിക(ചാര്‍മ്മി)യും ഒരേ ദിവസം ജയില്‍ മോചിതരാകുകയാണ്. മല്ലികയ്ക്ക് ഒരു അപകടം പറ്റുന്നതോടെ അവളെ സഹായിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം സാംസണ് ഏറ്റെടുക്കുന്നു. പിന്നീട് കരിപ്പ എന്ന അവളുടെ നാട്ടിലേക്ക് ഇരുവരും ഒന്നിച്ചുനടത്തുന്ന യാത്രയാണ് സിനിമയുടെ ആദ്യ പകുതി. ദോഷം പറയരുതല്ലോ, സാംസന്റെ വണ്‍മാന്‍ഷോ പ്രകടനങ്ങളൊക്കെയാണെങ്കിലും ആദ്യ പകുതി വിരസമാകാതെ പൂര്‍ത്തിയാക്കാന്‍ ജോണി ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്.
WEBDUNIA|
അടുത്ത പേജില്‍ - സുരേഷ് കൃഷ്ണയെ പിടികൂടുന്ന രംഗം... ചിരിക്കാതെ വയ്യ!