‘ദി കിംഗ് ആന്റ് ദി കമ്മീഷണര്‍’ എന്ന സിനിമ തകര്‍ന്നപ്പോള്‍ സുരേഷ്ഗോപി എന്ന പഴയ സൂപ്പര്‍താരവും മലയാള സിനിമയില്‍ നിന്ന് മാറിനിന്നു. അതിന് ശേഷം മലയാളത്തില്‍ ഒരു പടം ചെയ്യാന്‍ സുരേഷ് തയ്യാറായിട്ടില്ല. തമിഴില്‍ ഷങ്കര്‍ ചിത്രമായ ‘ഐ’യില്‍ അഭിനയിച്ചുവരികയാണ് താരം. ഒപ്പം ഏഷ്യാനെറ്റില്‍ ‘കോടീശ്വരന്’ ഷോയും നടത്തുന്നുണ്ട്.
ചൂടന്‍ പൊലീസ് വേഷങ്ങളില്‍ എന്നും തിളങ്ങിയിട്ടുള്ള സുരേഷ്ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ മലയാളത്തിലേക്ക് എത്തുന്നു എന്നൊരു വാര്‍ത്ത ലഭിക്കുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി അഭിനയിക്കുന്നത്.
ഏറെ ദുരൂഹതയുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ ദുരൂഹത നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ്ഗോപി വരുന്നത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. എ വി അനൂപാണ് നിര്‍മ്മാണം.