തിരക്കഥയില്‍ അഴിച്ചുപണി, മോഹന്‍ലാല്‍ ചിത്രം നീട്ടിവച്ചു

WEBDUNIA|
PRO
മമ്മൂട്ടിയുടെ കുറേ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് സംവിധായകന്‍ ജോണി ആന്‍റണി. മിക്കതും ഹിറ്റ് ചാര്‍ട്ടില്‍ ഇടം കണ്ടെത്തിയതുമാണ്. എന്നാല്‍ ജോണിക്ക് ഇതുവരെ ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ആ മോഹവും സഫലമാകുകയാണ്.

‘ആറുമുതല്‍ അറുപത് വരെ’ എന്ന പ്രൊജക്ട് ജോണി ആന്‍റണി പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. എന്തായാലും സാഹചര്യങ്ങളെല്ലാം ഇപ്പോള്‍ ഒത്തുവന്നു. ഏപ്രിലില്‍ മോഹന്‍ലാ‍ല്‍ ഡേറ്റും കൊടുത്തു. എന്നാല്‍ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയ്ക്കും സിബി കെ തോമസിനും ഇപ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍ - തിരക്കഥയ്ക്ക് വേണ്ടത്ര ബലമില്ലേ എന്ന്.

അങ്ങനെയൊരു സംശയമുണ്ടായതോടെ, എന്നാല്‍ തിരക്കഥ മാറ്റിയെഴുതിയിട്ടാകാം ബാക്കി കാര്യങ്ങള്‍ എന്ന് മോഹന്‍ലാലും തീരുമാനിച്ചു. എന്തായാലും ‘ആറുമുതല്‍ അറുപത് വരെ’ ഷൂട്ടിംഗ് മാറ്റിവച്ചതായാണ് വിവരം ലഭിക്കുന്നത്.

തിരക്കഥയുടെ ക്ലൈമാക്സിലും മറ്റുമാണ് മാറ്റിയെഴുത്ത് നടക്കുന്നത്. ഇനി ‘ജില്ല’ എന്ന തമിഴ് സിനിമയുടെ ആദ്യ ഷെഡ്യൂളിന് ശേഷമേ മോഹന്‍ലാല്‍ ജോണി ആന്‍റണി സിനിമയ്ക്ക് ഡേറ്റ് നല്‍കുകയുള്ളൂ.

അതേസമയം, മോഹന്‍ലാലിന്‍റെ പുതിയ ചിത്രം ‘ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍’ ഏപ്രില്‍ 12ന് റിലീസാകും. കേരളത്തില്‍ നൂറിലധികം കേന്ദ്രങ്ങളിലാണ് റിലീസ്. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും ചെലവേറിയ മലയാള സിനിമയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :