നസ്രിയ പരാജിതയാകില്ല, തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ കൂട്ടുണ്ട്!

WEBDUNIA|
PRO
‘നയ്യാണ്ടി’യുടെ പേരില്‍ ഇനി നസ്രിയയെ ക്രൂശിക്കേണ്ടതില്ല. കേസ് കൊടുത്തതിന്‍റെ പേരില്‍ മാത്രമല്ല നയ്യാണ്ടി കുഴപ്പത്തിലേക്ക് പതിച്ചത്. ‘മേലേപ്പറമ്പില്‍ ആണ്‍‌വീട്’ എന്ന ക്ലാസിക് ചിത്രം അടിച്ചുമാറ്റിയതിന്‍റെ പേരില്‍ ഇപ്പോള്‍ നിയമനടപടികള്‍ നേരിടുകയാണ് ചിത്രം. കേരളത്തില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം തടഞ്ഞിട്ടുണ്ട്.

നയ്യാണ്ടി പരാ‍ജയമായതിന്‍റെ ഉത്തരവാദിത്തം നസ്രിയയുടെ ചുമലില്‍ കെട്ടിവച്ച് രക്ഷപ്പെടാനും നസ്രിയയെ തമിഴ് സിനിമാലോകത്തുനിന്ന് നീക്കാനുമുള്ള ശ്രമങ്ങള്‍ ഇടയ്ക്ക് നടന്നിരുന്നു. എന്നാല്‍ തമിഴകത്തെ സൂപ്പര്‍ നായകന്‍‌മാര്‍ വരെ നസ്രിയയുടെ രക്ഷയ്ക്കെത്തിയിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

യുവ സൂപ്പര്‍താരം തന്‍റെ പുതിയ ചിത്രത്തില്‍ നസ്രിയ തന്നെ നായികയാകുമെന്ന് അറിയിച്ചു. ജീവയുടെ സിനിമയില്‍ നിന്ന് നസ്രിയയെ മാറ്റിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നസ്രിയയെ മാറ്റിയിട്ടില്ലെന്ന് ജീവ സ്ഥിരീകരിച്ചു.

ദുല്‍ക്കര്‍ സല്‍മാന്‍റെ ആദ്യ തമിഴ് ചിത്രമായ ‘വായ് മൂടി പേശവും’ നസ്രിയ നായികയാകുന്ന മറ്റൊരു ചിത്രമാണ്. ‘കാതലില്‍ സൊതപ്പുവത് എപ്പടി’ എന്ന വന്‍ ഹിറ്റ് ഒരുക്കിയ ബാലാജി മോഹനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ആര്യ ഉള്‍പ്പടെയുള്ള സൂപ്പര്‍ നായകന്‍‌മാരും നസ്രിയയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :