ധനുഷ് നായകനാകുന്ന തമിഴ് സിനിമ നെയ്യാണ്ടിയുടെ സംവിധായകനെതിരേ നസ്രിയ നല്‍കിയ പരാതി പിന്‍വലിക്കും. തന്റെ അനുവാദമില്ലാതെ മറ്റൊരാളുടെ ശരീര ഭാഗം തന്റേതാണെന്ന മട്ടില്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നസ്രിയ തമിഴ് നടികര്‍ സംഘത്തിനും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്.
സിനിമയുടെ പ്രിവ്യു ഷോ കണ്ടപ്പോള്‍ വിവാദമായ സീന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ബോധ്യപ്പെട്ട ശേഷമാണ് നസ്രിയ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം നസ്രിയയുടെ അറിവോടെ തന്നെയാണ് വിവാദമായ സീന്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന വിശദീകരണവുമായി സംവിധായകന്‍ സര്‍ഗുണം രംഗത്ത് വന്നിരുന്നു.
സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് ഗാന രംഗത്തിലുള്ള സീന്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു സീനിനായി മാത്രം കേരളത്തില്‍ നിന്ന് മടങ്ങി എത്താന്‍ സാധിക്കില്ലെന്നും ഡ്യൂപ്പിനെ വെച്ച് ഷൂട്ട് ചെയ്‌തോളാന്‍ നസ്രിന്‍ സമ്മതിച്ചിരുന്നു എന്നുമാണ് സര്‍ഗുണത്തിന്റെ വിശദീകരണം. നസ്രീയ നസ്രീനും ധനുഷും നായികാ നായകന്മാരാകുന്ന നെയ്യാണ്ടി വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.