Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (20:08 IST)
മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്നു എന്ന് കേള്‍ക്കുമ്പോഴേ അതൊരു മെഗാഹിറ്റ് ചിത്രമായിരിക്കുമെന്ന പ്രതീക്ഷയാണ് മലയാളികള്‍ക്കുള്ളത്. മിക്കപ്പോഴും ആ പ്രതീക്ഷ സഫലമാകാറുമുണ്ട്. ഇത്തവണ ഓണത്തിന് മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്‍റെ ‘ഒപ്പം’ എന്ന സിനിമ തിയേറ്ററുകളിലെത്തുകയാണ്.
ഈ ടീമിന്‍റെ പതിവ് വരവ് പോലെയല്ല ഇത്തവണത്തെ സന്ദര്‍ശനം. ‘ഒപ്പം’ പൂര്‍ണമായും ഒരു ക്രൈം ത്രില്ലറാണ്. കോമഡിച്ചിത്രം പ്രതീക്ഷിച്ച് വരുന്നവര്‍ക്ക് ഒരു വ്യത്യസ്ത അനുഭവം തന്നെയായി ഈ സിനിമ മാറുമെന്നുറപ്പാണ്. മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്.
എന്നാല്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ഒരു കാര്യം നായിക വിമലാ രാമന്‍റെ കാര്യത്തിലാണ്. വിമല മലയാളത്തില്‍ അഭിനയിച്ച സിനിമകളൊന്നും തന്നെ വിജയം നേടിയിട്ടില്ല എന്നതാണ് പ്രശ്നം. ടൈം, നസ്രാണി, സൂര്യന്‍, റോമിയോ, കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ്, പ്രണയകാലം എന്നിവയാണ് വിമലാ രാമന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമകള്‍. ഇതില്‍ പ്രണയകാലമൊഴികെയുള്ള സിനിമകളിലെ നായകന്‍മാര്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായിരുന്നു. ഈ സിനിമകള്‍ സംവിധാനം ചെയ്തത് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുമായിരുന്നു. എന്നാല്‍ ഇവയൊന്നും ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല.
ഇത്തവണയെങ്കിലും വിമലാരാമനെ സംബന്ധിച്ച ഈ വിശ്വാസത്തില്‍ നിന്ന് രക്ഷയുണ്ടാകുമോ എന്നാണ് ‘ഒപ്പം’ കാത്തിരിക്കുന്നവര്‍ ഉറ്റുനോക്കുന്നത്. വിമലാ രാമനെപ്പറ്റിയുള്ള ഈ അന്ധവിശ്വാസം അസ്ഥാനത്താകട്ടെയെന്നും ഒപ്പം വമ്പന്‍ ഹിറ്റാകട്ടെയെന്നും ആശംസിക്കുന്നു.