aparna shaji|
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (11:45 IST)
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് 'ബിഗ് എംസ്'. മലയാളികളുടെ സ്വന്തം മോഹൻലാലും മമ്മൂട്ടിയും. മികച്ച അഭിനേതാക്കൾ എന്നതൊഴിച്ചാൽ ഇരുവരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉള്ള കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. എങ്കിലും ഇരുവരേയും താരതമ്യം ചെയ്യുന്നവരാണ് ആരാധകർ.
ഇവരേയും കുറിച്ച്
സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർക്കെല്ലാം പല അഭിപ്രായങ്ങളാണുള്ളത്. മമ്മൂട്ടി വരുന്നത് കൊടുങ്കാറ്റ് പോലെയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ടിനി ടോം പറഞ്ഞു. അദ്ദേഹം വരുന്ന കാര്യം മുന്‍കൂട്ടി എല്ലാവര്‍ക്കും അറിയാം. അതിനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടാവും. എന്നാൽ
മോഹൻലാൽ വരുന്നത് അറിയുകയേ ഇല്ല. ഒരു തണുത്ത കാറ്റു പോലെയാണ് അദ്ദേഹം സെറ്റിൽ വരുന്നത്. പിന്നിൽ വന്ന് തട്ടുമ്പോൾ മാത്രമെ അറിയുകയുള്ളുവെന്നും ടിനി ടോം വ്യക്തമാക്കി.