കസബ തകര്‍ത്തോടിയപ്പോള്‍ വൈറ്റ് തകര്‍ന്നടിഞ്ഞു; സമീപകാലത്തെ ഏറ്റവും വലിയ ബോക്സോഫീസ് ദുരന്തം!

കസബയുടെ പകിട്ടിലും വൈറ്റിന് സംഭവിക്കുന്നതെന്ത്?

Kasaba, White, Kabali, Mammootty, Rajinikanth, Renji Panicker, Mohanlal, കസബ, വൈറ്റ്, കബാലി, മമ്മൂട്ടി, രജനികാന്ത്, രണ്‍ജി പണിക്കര്‍, മോഹന്‍ലാല്‍
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (17:13 IST)
മമ്മൂട്ടിയുടെ താരപദവിക്ക് പൊന്‍‌തൂവല്‍ ചാര്‍ത്തിയ പ്രകടനമായിരുന്നു ‘കസബ’ എന്ന സിനിമ നടത്തിയത്. ആദ്യ ദിനം തന്നെ കളക്ഷന്‍ രണ്ടരക്കോടി കടന്നു. എട്ടുദിവസം കൊണ്ട് പത്തുകോടി കളക്ഷന്‍. രജനികാന്തിന്‍റെ കബാലി കുതിച്ചെത്തിയപ്പോഴാണ് കസബയുടെ പടയോട്ടത്തിന് അല്‍പ്പം തിരിച്ചടി കിട്ടിയത്.

തിയേറ്ററുകളിലെത്തി അധികം വൈകാതെയാണ് മമ്മൂട്ടിയുടെ തന്നെ ‘വൈറ്റ്’ പ്രദര്‍ശനത്തിനെത്തിയത്. കസബ പോലെ ഒരു മാസ് പടമല്ല വൈറ്റ് എന്നറിയാം. അതുകൊണ്ടുതന്നെ അത്രവലിയ ഒരു ഓപ്പണിംഗ് ഈ സിനിമയ്ക്ക് ലഭിക്കില്ല. എന്നാല്‍ ഒരു മമ്മൂട്ടിച്ചിത്രത്തിന് ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത രീതിയിലുള്ള തകര്‍ച്ചയാണ് വൈറ്റ് നേരിടുന്നത്.

ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ഈ പ്രണയചിത്രം രണ്ട് ദിവസം കൊണ്ട് സ്വന്തമാക്കിയത് വെറും 55 ലക്ഷം രൂപയാണ്. ആദ്യ ദിനം 29 ലക്ഷവും രണ്ടാം ദിവസം 26 ലക്ഷവുമായിരുന്നു കളക്ഷന്‍. ഒരു മമ്മൂട്ടിച്ചിത്രമാണെന്ന പരിഗണന പോലും നല്‍കാതെയാണ് പ്രേക്ഷകര്‍ വൈറ്റിനെ നിഷ്കരുണം വലിച്ചെറിഞ്ഞിരിക്കുന്നത്. ഈ സിനിമയുടെ കനത്ത പരാജയം മമ്മൂട്ടിയുടെ താരമൂല്യത്തിന് വന്‍ ഇടിവുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.

എന്നാല്‍ ഇത്രയും പരിതാപകരമായ പ്രകടനം ഒരു മമ്മൂട്ടിച്ചിത്രം നടത്തുന്നത് ഇതാദ്യമല്ല. അഛാ ദിന്‍ എന്ന മമ്മൂട്ടിച്ചിത്രം ആദ്യ ദിനത്തില്‍ നേടിയത് വെറും 18 ലക്ഷം രൂപയായിരുന്നു. രണ്ടുദിവസത്തെ കളക്ഷന്‍ 50 ലക്ഷത്തില്‍ താഴെ. ഏറ്റവും കുറഞ്ഞത് അഞ്ചുകോടി രൂപയെങ്കിലും മുടക്കിയാണ് മമ്മൂട്ടിച്ചിത്രങ്ങളുടെ ജോലി പൂര്‍ത്തിയാവുക. ഇത്തരം മോശം പ്രകടനങ്ങള്‍ നിര്‍മ്മാതാവിന് വരുത്തിവയ്ക്കുന്ന നഷ്ടം എത്ര വലുതാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. വമ്പന്‍ നിര്‍മ്മാണക്കമ്പനിയായ ഇറോസ് ഇന്‍റര്‍നാഷണലാണ് വൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :