aparna shaji|
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:30 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് പുലിമുരുകൻ. മലയാളത്തിന്റെ ആറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എന്ന ഖ്യാതി
പുലിമുരുകൻ ഇതിനോടകം നേടി കഴിഞ്ഞു. പുലിയുമായുള്ള സംഘട്ടനം ഉള്ള ചിത്രമാണെന്ന് കേട്ടപ്പോൾ പലരും ഇതൊരു അമാനുഷിക നായകന്റെ കഥയാണെന്ന് തെറ്റിദ്ധരിച്ചു.
എന്നാൽ അങ്ങനെയൊരു അമാനുഷികനായ കഥാപാത്രമല്ല മുരുകൻ. കാട്ടിൽ ജീവിക്കുന്ന തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനാണ് മുരുകൻ എന്നാണ് റിപ്പോർട്ടുകൾ. പുലിമുരുകന്റെ ലൊക്കേഷനിൽ നിന്നും പുറത്തിറങ്ങിയ ചിത്രം സൂചിപ്പിക്കുന്നതും അതു തന്നെയാണ്. മോഹന്‍ലാല്‍ ട്രൗസറിട്ട്, തോളില്‍ ഒരു മരത്തടിയും ചുമന്ന് പോകുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. വളരെ അനായാസമാണ് ലാല്‍ മരത്തടി തോളില്‍ ചുമന്നിരിയ്ക്കുന്നത് എന്ന് തോന്നും
ചിത്രം ഇതിനോടകം ഫേസ്ബുക്കിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന് പല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വേലായുധൻ റീലോഡഡ് എന്നാണ് ചില കമന്റുകൾ. ജോഷി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ
നരൻ എന്ന
സിനിമ ആരും മറക്കാനിടയില്ല. അതിലെ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെയും അത്ര പെട്ടന്ന് മറക്കാൻ മലയാളികൾക്കാകില്ല.
വേലായുധനും സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു. കുത്തൊഴുക്കുള്ള പുഴയിൽ നിന്നും വൻ മരങ്ങൾ പിടിച്ചെടുക്കുന്ന കഥാപാത്രമായിരുന്നു നരനിൽ മോഹൻലാൽ ചെയ്തത്. പുലിമുരുകന്റെ പുറത്തു വന്നിരിക്കുന്ന ചിത്രത്തെ വേലായുധനുമായി താരതമ്യം ചെയ്യുന്നവരും ഉണ്ട്. ഒക്ടോബര്‍ ഏഴിന് പുലിമുരുകൻ ചിത്രം റിലീസ് ചെയ്യും.