ദിലീപ് രാജസ്ഥാനില്‍ ! 'വോയിസ് ഓഫ് സത്യനാഥന്‍' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (12:54 IST)
 
 
 
 
നടന്‍ ദിലീപ് സിനിമ തിരക്കുകളിലാണ്.വോയിസ് ഓഫ് സത്യനാഥന്‍ ചിത്രീകരണം പുരോഗമിക്കുന്നു. കേരളത്തിന് പുറത്തുള്ള ഷെഡ്യൂളുകളാണ് നിലവില്‍ പുരോഗമിക്കുന്നത്. നേരത്തെ മുംബൈയില്‍ ചിത്രീകരണം ഉണ്ടായിരുന്നു. ഇപ്പോഴിതാ രാജസ്ഥാനില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
 
ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :