ഈ സൗഹൃദത്തിന് 35 വര്‍ഷം പഴക്കമുണ്ട് ! ദിലീപിനെ ചേര്‍ത്ത് പിടിച്ച് നാദിര്‍ഷ

കെ ആര്‍ അനൂപ്| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (14:48 IST)
ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ദിലീപിനൊപ്പം നിന്ന സുഹൃത്താണ് നാദിര്‍ഷ. ഇരുവരുടെയും സൗഹൃദത്തിന് 35 വര്‍ഷം പഴക്കമുണ്ട്. കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന്‍ കൂടിയാണ് ദിലീപ്.തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്ന് ദിലീപ് പറഞ്ഞിരുന്നു. രണ്ട് സുഹൃത്തുക്കളും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.















A post shared by Anoop Upaasana (@anoopupaasana_photography)

ദിലീപ് നാദിര്‍ഷാ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം 'കേശു ഈ വീടിന്റെ നാഥന്‍' പ്രതീക്ഷിച്ചത്ര ചിരിപ്പിച്ചില്ല.ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് ശേഷം രണ്ടാളും വീണ്ടും ഒന്നിക്കുമോ എന്നത് കണ്ട് തന്നെ അറിയണം.
മിമിക്രി കലാവേദിയില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം.ദിലീപിന്റെ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി നാദിര്‍ഷയുടെ മകളാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :