അനുബന്ധ വാര്‍ത്തകള്‍
- ഷൂട്ടിംഗ് സെറ്റിൽ അജിത്ത് ഇല്ല, 'വലിമൈ' ചിത്രീകരണം പുനരാരംഭിച്ചു
- അജിത്തിന്‍റെ 'വലിമൈ' ഒരേ സമയം തമിഴിലും ഹിന്ദിയിലും
- അഞ്ചരയ്ക്ക് ഷൂട്ടിംഗ് പറഞ്ഞാല്‍ അജിത്ത് 4 മണിക്കെത്തും !
- വലിമൈ തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലര്‍, അജിത്തിനെ നേരിടാന്‍ കാര്‍ത്തികേയ !
- അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിനോ? ഞെട്ടലില്‍ ആരാധകര്‍
‘വലിമൈ’ - അജിത്തിന്‍റെ മരണമാസ് പടം !
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്തിൻറെ ചിത്രമാണ്'വലിമൈ'. ചിത്രത്തിൽ നടൻ പൊലീസിൻറെ വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകർക്കൊരു സന്തോഷവാർത്തയാണ് ഇപ്പോൾ കോളിവുഡിൽ നിന്ന് വരുന്നത്.
ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്ന യുവൻ ശങ്കർ രാജ വലിമൈയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ്. ‘വാലിമൈ' ഒരു മാസ് ചിത്രമാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവൻ. ചിത്രം പ്രഖ്യാപിച്ചതു മുതൽ സിനിമയെ കുറിച്ച് വലിയ അപ്‌ഡേറ്റുകളൊന്നും ആരാധകർക്ക് ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ ആവേശത്തിലാണ് അവർ.
അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചെന്നൈയിലാണ് ചിത്രീകരണം പുനരാരംഭിച്ചത്. നിലവിൽ അജിത്ത് ഇല്ലാത്ത രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. താരം പിന്നീട് ടീമിനൊപ്പം ചേരും.