അനുബന്ധ വാര്‍ത്തകള്‍
- അഞ്ചരയ്ക്ക് ഷൂട്ടിംഗ് പറഞ്ഞാല്‍ അജിത്ത് 4 മണിക്കെത്തും !
- വലിമൈ തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലര്‍, അജിത്തിനെ നേരിടാന്‍ കാര്‍ത്തികേയ !
- അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിനോ? ഞെട്ടലില്‍ ആരാധകര്‍
- അജിത്തും ശാലിനിയും ആശുപത്രി സന്ദര്‍ശിച്ചത് എന്തിന്? ഇതാണ് കാരണം !
- അജിത്തും ശാലിനിയും മാസ്ക് ധരിച്ച് ആശുപത്രിയില്‍, വീഡിയോ വൈറല്‍
അജിത്തിന്റെ 'വലിമൈ' ഒരേ സമയം തമിഴിലും ഹിന്ദിയിലും
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് 'വലിമൈ'. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അജിത്, സംവിധായകൻ എച്ച്. വിനോദ്, നിർമ്മാതാവ് ബോണി കപൂർ എന്നിവർ ‘വലിമൈ’ക്കായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. ഇപ്പോഴിതാ വലിമൈ ഹിന്ദിയിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
തമിഴിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഒരുമിച്ച് സിനിമ റിലീസ് ചെയ്യുവാൻ ബോണി കപൂർ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബോളിവുഡ് നടി ഹ്യുമ ഖുറേഷിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹകനായി നീരവ് ഷായും ചിത്രത്തിലുണ്ട്.
അടുത്ത ലേഖനം