പ്രഭുദേവയ്‌ക്കൊപ്പം മലയാള നടി ലിയോണ ലിഷോയും, ആക്ഷന്‍ ത്രില്ലര്‍ വരുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (17:16 IST)

നടന്‍ പ്രഭുദേവയ്ക്ക് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.സംവിധായകന്‍ കല്യാണിനൊപ്പം തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അദ്ദേഹം.നവാഗത സംവിധായകന്‍ സാം റോഡ്രിഗസിന്റെ ഒപ്പം പുതിയ ഒരു ചിത്രം നടന്‍ ഒപ്പിട്ടു. പൂജ ചടങ്ങുകളോടെ ഇന്നലെ സിനിമയ്ക്ക് തുടക്കമായി.മലയാള നടി ലിയോണ ലിഷോയ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്.ചിത്രത്തിന്റെ ക്ലൈമാക്റ്റിക് രംഗം ആരാധകര്‍ക്ക് പുതുമയുള്ളതായിരിക്കും എന്ന് സംവിധായകന്‍ വെളിപ്പെടുത്തി.

ജോയ് ഫിലിം ബോക്‌സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ വിജയ്, വിടിവി ഗണേഷ്, ജോര്‍ജ് മരിയന്‍, തങ്കതുറൈ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.എസ്എന്‍ പ്രസാദാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ആന്റണി എഡിറ്റിംഗ് നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :