'ഒരുപാടു സന്തോഷത്തോടെയാണ് ഇത് ഷെയര്‍ ചെയ്യുന്നത്'; 'ഹൃദയം' ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് പ്രണവ് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഏപ്രില്‍ 2021 (10:33 IST)

പ്രണവ് മോഹന്‍ലാല്‍-കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. സിനിമയെ കുറിച്ചുള്ള ആദ്യ സൂചന നിര്‍മ്മാതാക്കള്‍ ഇന്ന് വെളിപ്പെടുത്തും. ഹൃദയം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തുവരുമെന്ന് പ്രണവ് മോഹന്‍ലാല്‍ അറിയിച്ചു. ഒരുപാടു സന്തോഷത്തോടെയാണ് ഇത് ഷെയര്‍ ചെയ്യുന്നതെന്ന് എന്നു പറഞ്ഞു കൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനെകുറിച്ച് നടന്‍ പറഞ്ഞത്.

'ഒരുപാടു സന്തോഷത്തോടെയാണ് ഇത് ഷെയര്‍ ചെയ്യുന്നത്. ഹൃദയം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക്. എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നു കരുതുന്നു'- പ്രണവ് മോഹന്‍ലാല്‍ കുറിച്ചു.

അജു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു, ദര്‍ശന രാജേന്ദ്രന്‍, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. പന്ത്രണ്ടോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ഒരു കൂട്ടം വ്യക്തികളെക്കുറിച്ചും അവരുടെ ജീവിത യാത്രയെക്കുറിച്ചും 'ഹൃദയം'എന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഹേഷാം അബ്ദുല്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയാണ് പ്രണവിന്റെ അടുത്തതായി പുറത്തു വരാനിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :