നടന്‍ ചിമ്പു മാലിദീപിലേക്ക്, 'മാനാട്' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (12:46 IST)

തന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'മാനാട്' ഷൂട്ടിങ്ങിനായി നടന്‍ ചിമ്പു മാലിദീപിലേക്ക്. മുഴുവന്‍ ചിത്രീകരണ സംഘവും അദ്ദേഹത്തിനൊപ്പം യാത്രതിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സിനിമയുടെ അവസാന ഷെഡ്യൂള്‍ ആണെന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം ടീം അവിടെ ചെറിയ ആഘോഷപരിപാടികളും അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം.

മാലദ്വീപ് വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ലൊക്കേഷന്‍ സീക്വന്‍സുകള്‍ ടീം ചിത്രീകരിക്കും. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു മുസ്ലീം യുവാവായി ചിമ്പു വേഷമിടുന്നു. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമയത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ നടക്കുന്ന ത്രില്ലിംഗ് സ്റ്റോറി ആണ് സിനിമ എന്ന സൂചന അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കിയിരുന്നു.യുവന്‍ ശങ്കര്‍ രാജ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ആദ്യ ഗാനം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :