പ്രണയ ഭാവത്തില്‍ കല്യാണിയും പ്രണവും, തരംഗമായി മരക്കാറിലെ ഗാനം

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 6 ഏപ്രില്‍ 2021 (21:02 IST)

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കല്ല്യാണി പ്രിയദര്‍ശനെയും പ്രണവ് മോഹന്‍ലാലിനെയും പ്രണയ ഭാവത്തിലാണ് ഗാനരംഗത്ത് കാണാനാവുന്നത്. 'കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം' എന്ന തുടങ്ങുന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും മറ്റു ഭാഷകളില്‍ കാര്‍ത്തിക്കുമാണ്.ശ്വേത മോഹനും സിയ ഉള്‍ ഹക്കുമാണ് മറ്റു ഗായകര്‍.

കല്യാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്ന ടീസര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. നേരത്തെ മരക്കാറിലെ ആദ്യം ഗാനം പുറത്തുവന്നിരുന്നു.കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി പ്രേക്ഷകര്‍ സ്വീകരിച്ചു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മരക്കാര്‍ മെയ് 13 ന് റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :