1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vineeth Sreenivasan heaps praise on Anugraheethan Antony

സണ്ണി വെയ്നിന്റെ 'അനുഗ്രഹീതന്‍ ആന്റണി'യ്ക്ക് കയ്യടിച്ച് വിനീത് ശ്രീനിവാസന്‍, ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു

വിനീത് ശ്രീനിവാസന്‍
സണ്ണി വെയ്നിന്റെ 'അനുഗ്രഹീതന്‍ ആന്റണി' തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു വര്‍ഷത്തോളം വൈകിയാണ് സിനിമ ഏപ്രില്‍ ഒന്നിന് പ്രേക്ഷകരിലേക്ക് എത്തിയത്. അടുത്തിടെ 'അനുഗ്രഹീതന്‍ ആന്റണി' കണ്ട വിനീത് ശ്രീനിവാസന്‍ സിനിമയ്ക്ക് കൈയ്യടിച്ചു.മനോഹരമായ ചിത്രമാണിതെന്നും അഭിനേതാക്കളെയും ക്രൂ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
 
സിനിമ കണ്ട പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗരി കിഷന്‍ ആണ് നായിക.
 
സിദ്ദിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികന്ദന്‍ ആചാരി, സുരാജ് വെഞ്ഞാറമൂട്, ബൈജു, മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെയാണ് കഥ. സെല്‍വകുമാര്‍ ഛായാഗ്രാഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
കൊവിഡിന് പിന്നാലെ ന്യുമോണിയ,ശബ്‌ദം നഷ്‌ടമായി: 18 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി മണിയൻ‌പിള്ള രാജു