ദളപതി 65 ഉടന്‍, വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെയും അരുണ്‍ വിജയും !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (21:48 IST)
'ദളപതി 65' ഒരുങ്ങുകയാണ്. വിജയും നെൽ‌സൺ ദിലീപ് കുമാറും ഒന്നിക്കുന്ന ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്. ശിവകാർത്തികേയൻറെ 'ഡോക്ടർ' റിലീസിന് ശേഷം മാത്രമേ ഈ ആരംഭിക്കുകയുള്ളൂ എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 'ദളപതി 65' ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതൊരു ഹ്രസ്വ ഷെഡ്യൂൾ ആണെന്നും പറയപ്പെടുന്നു. 'ഡോക്ടർ' റിലീസിന്റെ തിരക്കിലാകുന്നതിന് മുമ്പ് സംവിധായകൻ ഈ ഷെഡ്യൂൾ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

വിജയ്ക്കൊപ്പമുള്ള സൺ പിക്ചേഴ്സിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. നടി പൂജ ഹെഗ്‌ഡെ വിജയുടെ നായികയായി എത്തുമെന്നാണ് വിവരം. അരുൺ വിജയും ഈ പ്രൊജക്ടിൽ ഒപ്പുവെച്ചു എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പൂജ നായികയായി എത്തുമ്പോൾ അരുൺ വിജയ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2022 പൊങ്കലിന് റീലീസ് ചെയ്യാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കുമിത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :