അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 11,831 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതർ 1,08,38,194
- നേപ്പാളില്‍ കൊവിഡ് വാക്സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയായി
- സംസ്ഥാനത്ത് വാക്സിനേഷന് വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
- കൊവിഡ് വ്യാപനം: സെക്രട്ടേറിയറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
- രാജ്യത്തെ 13സംസ്ഥാനങ്ങളിലും 60ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു
നടന് സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു
തമിഴ് സൂപ്പര്‍താരം സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യം തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും സൂര്യ പറഞ്ഞു. 'ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നമുക്കറിയാം എന്നാല്‍ തളര്‍ന്നുപോകരുത്. ശ്രദ്ധയോടെയും സുരക്ഷിതമായും ഇരിക്കുക'- സൂര്യ ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായായിരുന്നു അവസാനം തിയേറ്ററിലെത്തിയ സൂര്യ സിനിമ. ഒരു വെബ് സീരീസിലും സൂര്യ അഭിനിയിച്ചുവരുകയാണ്.