സൂര്യയുടെ വാടി വാസലിൽ നായിക ആൻഡ്രിയ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (19:26 IST)
നടൻ സൂര്യയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'വാടി വാസല്‍'. കൂട്ടുകെട്ടിലുളള ഈ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ് ആരാധകർക്ക് ഉള്ളത്. ഇപ്പോഴിതാ ഈ സിനിമയിൽ നടി നായികാ വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്. അതേസമയം ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

വെട്രിമാരന്റെ വട ചെന്നൈ എന്ന ചിത്രത്തിൽ ആൻഡ്രിയ ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ആൻഡ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ വെട്രിമാരന്‍ ചിത്രമായിരിക്കും ഇത്.


സൂര്യയുടെ ജന്മദിനത്തിനാണ് സിനിമയുടെ ക്യാരക്ടർ ഡിസൈൻ
പോസ്റ്റർ പുറത്തുവന്നത്. തമിഴ്‌നാട്ടിലെ പുരാതന കായിക വിനോദമായ ജല്ലിക്കെട്ടിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. കലൈപുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് എഴുത്തുകാരൻ സി എസ് ചെല്ലപ്പ എഴുതിയ വാടിവാസൽ എന്ന നോവലിന്റെ അവകാശം നിർമ്മാതാവ് നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :