'മെഗാസ്റ്റാറിനൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍', ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (10:06 IST)

മലയാളികള്‍ എന്നും ആഗ്രഹിക്കുന്ന കോമ്പിനേഷനാണ് മമ്മൂട്ടി-മഞ്ജു വാര്യര്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'ദി പ്രീസ്റ്റ്' ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതിനാല്‍ തന്നെ മഞ്ജുവാര്യരെ സംബന്ധിച്ചടത്തോളം ഏറെ സ്‌പെഷ്യല്‍ ദിനമാണ് ഇന്ന്. ആ സന്തോഷം ആരാധകരുമായി പങ്കിടാന്‍ നടി മറന്നില്ല. മെഗാസ്റ്റാറിനൊപ്പമുളള തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. ദി പ്രീസ്റ്റ് പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണാനെത്തിയതായിരുന്നു ഇരുവരും.

വര്‍ഷങ്ങളായി ഇരുവരും സിനിമയില്‍ ഉണ്ടെങ്കിലും ഇതുവരെയും മമ്മൂട്ടിയ്ക്കൊപ്പം തനിക്ക് അഭിനയിക്കാന്‍ ആകാത്തത് നിരാശ മഞ്ജു നേരത്തെ പങ്കുവെച്ചിരുന്നു. അതാണ് ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ സാധ്യമാകുന്നത്.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :