'ലൂസിഫര്‍' തെലുങ്ക് റീമേക്ക് തുടങ്ങുന്നു, ഷൂട്ടിംഗ് ഏപ്രിലില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (17:18 IST)

മോഹന്‍ലാലിന്റെ 'ലൂസിഫര്‍' തെലുങ്കിലേക്ക് പുനര്‍നിര്‍മ്മിക്കുകയാണ്. 'ചിരു 153' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിരഞ്ജീവി ആണ് പ്രധാന വേഷത്തിലെത്തുന്നത്.മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശനി എന്ന കഥാപാത്രമായി നയന്‍താര എത്തും. നേരത്തെ സുഹാസിനി, പ്രിയ മണി എന്നിവരുടെ പേരുകളും ഈ കഥാപാത്രത്തിനായി ഉയര്‍ന്നു കേട്ടിരുന്നു.

വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായി റഹ്മാനാന്‍ വേഷമിടാനാണ് സാധ്യത. തെലുങ്ക് പ്രേക്ഷകര്‍ക്കായി ലൂസിഫറില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ വരുത്തി ആയിരിക്കും റീമേക്ക് നിര്‍മ്മിക്കുക.പുറത്തിറങ്ങിയ ഉടന്‍ തന്നെ 'ലൂസിഫറിന്റെ' റീമേക്ക് അവകാശം ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ സ്വന്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :