അനുബന്ധ വാര്‍ത്തകള്‍
- സുരേഷ്ഗോപി ചിത്രം അനിശ്ചിതാവസ്ഥയില്‍; കടുവയുമായി ഷാജിയും പൃഥ്വിയും മുന്നോട്ട് !
- തിരുവനന്തപുരത്ത് സുരേഷ് ഗോപി, നേമത്ത് കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്; നിയമസഭയില്‍ 5 സീറ്റ് പിടിക്കാന്‍ ബി ജെ പി
- അരിയും വാങ്ങി നടന്ന് വീട്ടിൽ പോയപ്പോൾ സുരേഷ്ഗോപിയുടെ ആക്ഷൻ കിട്ടി: കോട്ടയം നസീർ
- കടുവയ്ക്കെതിരെ കുറുവച്ചൻ രംഗത്ത്: പൃഥ്വിരാജ് ചിത്രം പ്രതിസന്ധിയിൽ
- സുരേഷ്ഗോപിയെ മറികടന്ന് ഷാജി കൈലാസിന്റെ നീക്കം, കടുവ ഉടന്‍ തുടങ്ങും !
പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും: സുരേഷ്ഗോപി രണ്ടും കല്‍പ്പിച്ച് !
'കടുവാക്കുന്നേല്‍ കുറുവച്ചന്’ എന്ന കഥാപാത്രമായി താനാണ് വരുന്നത് എന്ന പൃഥ്വിരാജിന്റെ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം ‘കടുവ’യുടെ ഒരു പോസ്റ്റര്‍ റിലീസിംഗിലൂടെ നടന്നത്. ഇതോടെ സുരേഷ് ഗോപി ചിത്രം ഇനി നടക്കുമോ എന്ന് ആശങ്കപ്പെട്ടവര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപിയും നിര്‍മ്മാതാവ് ടോമിച്ചന് മുളകുപ്പാടവും എത്തിയിരിക്കുന്നു.
തന്റെ ഇരുനൂറ്റമ്പതാം സിനിമയുടെ പോസ്റ്ററുമായാണ് സുരേഷ് ഗോപി വീണ്ടും കളം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പോസ്റ്ററിലെ അറിയിപ്പ്. പേര് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടോമിച്ചനും അറിയിച്ചുകഴിഞ്ഞു.
'പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും' എന്നതാണ് സുരേഷ് ഗോപി ചിത്രത്തിലെ ക്യാച്ച് ലൈന്‍. പോസ്റ്റര്‍ പങ്കിട്ടുകൊണ്ട് സുരേഷ്ഗോപിയും അതുതന്നെ കുറിച്ചിട്ടുണ്ട്. ഇത് ‘കടുവ’ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണമായാണ് സിനിമാലോകം വിലയിരുത്തുന്നത്.