കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 1 ജൂലൈ 2021 (09:05 IST)
മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണവുമായാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്ക് എത്തിയത്. നിലവിലെ സാഹചര്യത്തില്‍ തിയേറ്ററുകളില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നു ചിത്രം 25-ാമത് ബുച്ചണ്‍ ഇന്റര്‍നാഷനല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെടുന്ന ഹൊറര്‍, മിസ്റ്ററി, ഫാന്റസി വിഭാഗങ്ങളിലുള്ള സിനിമകള്‍ക്കായി നടത്തുന്ന ഫെസ്റ്റിവലാണിത്. ഇക്കാര്യം മഞ്ജുവാര്യരാണ് അറിയിച്ചത്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ് ചതുര്‍മുഖം.
47 രാജ്യങ്ങളില്‍നിന്നായി 258 ചിത്രങ്ങളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.പ്രഭു സോളമന്റെ 'ഹാത്തി മേരാ സാത്തി', മിഹിര്‍ ഫഡ്‌നാവിസിന്റെ ച്യൂയിങ് ഗം തുടങ്ങിയ രണ്ട് ചിത്രങ്ങളാണ് ചതുര്‍മുഖത്തെ കൂടാതെ ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്.