'വെള്ളിമൂങ്ങ' സംവിധായകനൊപ്പം ബിജുമേനോന്‍ വീണ്ടും ഒന്നിക്കുന്നു, ജിബു ജേക്കബിന് മുന്നില്‍ രണ്ട് ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (15:06 IST)

സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ബിജുമേനോന്‍ വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളിമൂങ്ങ ബോക്സോഫീസില്‍ വന്‍ വിജയം നേടിയപ്പോള്‍ ആദ്യരാത്രി പരാജയപ്പെട്ടു. ഇത്തവണ വിജയം കൊയ്യുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

അതേസമയം അന്ന ബെന്നിനെ നായകനാക്കി ജിബു ജേക്കബ് മറ്റൊരു ചിത്രം കൂടി പദ്ധതിയിടുന്നുണ്ട്. രണ്ടില്‍ ഏതാണ് ആദ്യം ഷൂട്ടിങ് ആരംഭിക്കുക എന്നത് കണ്ടു തന്നെ അറിയാം.

ആസിഫ് അലി, രജീഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും അടുത്തുതന്നെ റിലീസ് ഉണ്ടാകും.ജൂണ്‍ 4 ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാറാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :