അനുബന്ധ വാര്‍ത്തകള്‍
- രണ്ട് മില്യണ്‍ കാഴ്ചക്കാരുമായി 'കുറുപ്പ്' ടീസര്‍, നന്ദി അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ !
- 'കുറുപ്പ്' ടീസര്‍ ഇന്നെത്തും, പുതിയ പ്രതീക്ഷയില്‍ ആരാധകര്‍
- ദുല്‍ഖറിന്റെ 'കുറുപ്പ്' എങ്ങനെയായിരിക്കും ? ആദ്യ സൂചന മാര്‍ച്ച് 26 ന്
- പോലീസ് യൂണിഫോമില്‍ മനോജ് കെ ജയനും, പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
- ഐപിഎസ് ഓഫീസര്‍ അരവിന്ദ് കരുണാകരനായി ദുല്‍ഖര്‍ സല്മാന്, സല്യൂട്ട് ചിത്രീകരണം പുരോഗമിക്കുന്നു
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി 'കുറുപ്പ്', ദുല്‍ഖറിന്റെ ചിത്രത്തിന് കമന്റുമായി സൈജു കുറുപ്പ്
ദുല്‍ഖറിന്റെ 'കുറുപ്പ്'നായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം സിനിമയുടെ ടീസര്‍ രണ്ട് മില്യണില്‍ കൂടുതല്‍ ആളുകള്‍ കണ്ടത് അതിനാലാണ്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഒപ്പം സിനിമയിലെ തന്റെ പുതിയ രൂപവും നടന്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. പുതിയ ചിത്രം കണ്ട ഉടന്‍ കമന്റുമായി സൈജു കുറുപ്പും എത്തി. തന്റെ സന്തോഷവും സ്‌നേഹവും നടന്‍ ചിത്രത്തിന്റെ താഴെ കമന്റിലൂടെ കുറിച്ചു.
ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്.ജിതിന്‍ കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിനൊപ്പം ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.