സ്‌റ്റൈലിഷായി ദുല്‍ഖര്‍ സല്‍മാന്‍, കൈയ്യടിച്ച് കുഞ്ചാക്കോബോബനും സാനിയ ഇയ്യപ്പനും!

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (15:06 IST)

ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സല്യൂട്ട്'. ടീസര്‍ ഏപ്രില്‍ 4ന് പുറത്തു വരാനിരിക്കെ നടന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കുഞ്ചാക്കോ ബോബന്‍, സാനിയ ഇയ്യപ്പന്‍, സൗബിന്‍,അപര്‍ണ ഗോപിനാഥ്, മനോജ് കെ ജയന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദുല്‍ഖറിന്റെ പുതിയ ലുക്കിന് കൈയ്യടിച്ചു.


നീല ടി-ഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റും സ്‌റ്റൈലിഷ് ലുക്കിലാണ് നടനെ കാണാനാകുന്നത്. ''അരവിന്ദ് കരുണാകരന്‍!''- ദുല്‍ഖര്‍ കുറിച്ചു.'എന്റെ സുന്ദരനായ സഹോദരന്‍'- എന്നാണ് മനോജ് കെ ജയന്‍ പറഞ്ഞത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുവെന്ന പ്രത്യേകതയുളള ചിത്രമാണ് സല്യൂട്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :