വിവാദങ്ങൾക്കൊടുവിൽ ഷെയ്ൻ നിഗത്തിന്റെ 'വെയിൽ' വരുന്നു, പുതിയ വിവരങ്ങൾ ഇതാ !

കെ ആർ അനൂപ്| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2020 (23:14 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടനാണ് ഷെയ്ൻ നിഗം. വിവാദങ്ങൾക്കൊടുവിൽ നടൻറെ വരാനിരിക്കുന്ന ചിത്രമായ 'വെയിൽ' സെൻസറിംഗ് പൂർത്തിയാക്കി. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.

നവാഗതനായ ശരത്ത് മേനോനാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ട്രെയിലർ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്തു വന്നത്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനുമൊടുവിൽ എത്തിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'എ ജേർണി ടു സൺറൈസ്' എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലർ പുറത്തുവന്നത്. നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാസ് മുഹമ്മദാണ് നിർവ്വഹിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :