റോഷന്‍ മാത്യു ഷൈന്‍ ടോം ചാക്കോ പ്രധാന വേഷങ്ങളില്‍,'ഇഷ്‌ക്' തിരക്കഥാകൃത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം

കെ ആര്‍ അനൂപ്| Last Modified ശനി, 16 ജൂലൈ 2022 (10:23 IST)
സിനിമ സ്വപ്നം കാണുന്ന ആളുകള്‍ക്ക് ഇതാ ഒരു അവസരം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഇഷ്‌ക്കിന് ശേഷം രതീഷ് രവിയുടെ തിരക്കഥയില്‍ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ആണ് പുതുമുഖങ്ങള്‍ക്ക് അവസരം.

18നും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 30നും 65നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കുമാണ് അവസരം. കഥാപാത്രത്തെ പശ്ചാത്തലത്തെ മുന്‍നിര്‍ത്തി ആലപ്പുഴ ജില്ലക്കാര്‍ക്ക് മുന്‍ഗണന എന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :