ത്രില്ലടിപ്പിക്കാന്‍ ഷൈന്‍ ടോം ചാക്കോ, 'വിചിത്രം' റിലീസിനൊരുങ്ങുന്നു, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂണ്‍ 2022 (15:08 IST)
നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന 'വിചിത്രം' ഒരുങ്ങുകയാണ്.ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം തൃശൂര്‍, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.

ഷൈന്‍ ടോം ചാക്കോ, കനി കുസൃതി, ബാലു വര്‍ഗീസ്, ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


'വിചിത്രം' ഒരു ക്രൈം മിസ്റ്ററി ത്രില്ലറാണെന്ന് അച്ചു വിജയന്‍ പറഞ്ഞു. അമ്മയും അഞ്ചുമക്കളും മടങ്ങുന്ന കുടുംബത്തിലെ അച്ഛന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.ഷൈന്‍ ടോം ചാക്കോ മൂത്തമകന്‍ ജാക്സണായി വേഷമിടുന്നു.

Shine Tom Chacko starrer 'Vichithram' is a crime mystery thrillerഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :