അനുബന്ധ വാര്‍ത്തകള്‍
- 'വിസ്മയ തിയേറ്ററില്‍ ഇന്നലെ നടന്ന വിസ്മയം'! കുറിപ്പുമായി കൃഷ്ണ ശങ്കര്‍
- ഇതാരാ റോക്കി ഭായിയോ ? പുത്തന്‍ ലുക്കില്‍ എത്തിയ മലയാള നടനെ പിടികിട്ടിയോ ?
- ഇന്ദ്രന്‍സിനൊപ്പം നാലാമതും മുരളി ഗോപി,'കൊച്ചാള്‍' ഒരുങ്ങുന്നു
- പിറന്നാള്‍ ആശംസ അയക്കാന്‍ വൈകിപ്പോയി, സിജു വില്‍സണിനെ ചിരിപ്പിച്ച് കൃഷ്ണ ശങ്കര്‍, കാര്യം നിസ്സാരം !
- 'പ്രകൃത്യാ കൂള്‍', കുടുക്ക് 2025ലെ നടന്,റാം മോഹനെ കുറിച്ച് സംവിധായകന് ബിലഹരി രാജ്
'ഞങ്ങടെ ഹീറോയ്ക്ക് ജന്മദിനാശംസകള്‍';കൃഷ്ണ ശങ്കറിന് പിറന്നാള്‍ ആശംസകളുമായി 'കുടുക്ക് 2025' ടീം
കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'കുടുക്ക് 2025' റിലീസിന് ഒരുങ്ങുകയാണ്. ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് നടനെ കുറിച്ച് നിര്‍മാതാക്കള്‍ പറയുന്നത്.
' അദ്ധ്വാനവും , കഴിവും , വിശ്വാസവും , പ്രതീക്ഷയുമാണ് എന്ത് കാര്യത്തിലാണെങ്കിലും വലിയ മാറ്റങ്ങളുണ്ടാക്കുന്നത് പ്രിയപ്പെട്ട SVK യുടെ കാര്യത്തില്‍ ചേരുവകളെല്ലാം ചേര്‍ന്നിട്ടുണ്ട് , ഇനിയാ വമ്പന്‍ മാറ്റങ്ങള്‍ കൂടി ദ്രുത ഗതിയില്‍ യാഥാര്‍ഥ്യമാവാന്‍ ഈ birthday ഒരു തുടക്കമാവട്ടെ തകര്‍പ്പന്‍ ജന്മദിനാശംസകള്‍ ഞങ്ങടെ ഹീറോയ്ക്ക് '-'കുടുക്ക് 2025'നിര്‍മ്മാതാക്കള്‍ കുറിച്ചു .