കൈകള്‍ കെട്ടി മുഖംമൂടിയണിഞ്ഞ് അല്ലു അര്‍ജുന്‍, 'പുഷ്പ' പുതിയ അപ്‌ഡേറ്റ് ഏപ്രില്‍ 7 ന് !

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഏപ്രില്‍ 2021 (14:53 IST)

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ഒന്നിക്കുന്ന പുഷ്പയുടെ ആമുഖ വീഡിയോ പുറത്തിറങ്ങി.പുഷ്പ്രാജ് കഥാപാത്രത്തെയാണ് അല്ലുഅര്‍ജുന്‍ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 7 ന് അദ്ദേഹത്തിന്റെ പൂര്‍ണ്ണരൂപം വെളിപ്പെടുത്തുന്ന ഹസ്വ വീഡിയോ പുറത്തുവരുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. നടന്റെ ജന്മദിനം ഏപ്രില്‍ എട്ടിന് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. അതിനുവേണ്ടിയാണ് ഒരു ദിവസം മുന്നേ സ്‌പെഷ്യല്‍ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ' ഒരു പാന്‍-ഇന്ത്യന്‍ റിലീസ് ചിത്രമാണ്. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു. നായകനായി രശ്മിക മന്ദാന വേഷമിടുന്നു.മാസ്-ആക്ഷന്‍ എന്റര്‍ടെയ്നറിനു വേണ്ടിയുളള അല്ലു അര്‍ജുന്റെ മേക്കോവര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :