'ഇരുള്‍' പ്രേക്ഷകരിലേക്ക്, ലൊക്കേഷന്‍ ഓര്‍മ്മകളില്‍ സംവിധായകന്‍ നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (09:41 IST)

ഫഹദ് ഫാസില്‍-സൗബിന്‍ സാഹിര്‍ ടീമിന്റെ പുതിയ ചിത്രമാണ് 'ഇരുള്‍'. ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ നസീഫ് യൂസഫ് ഇസ്സുദ്ദീന്‍. ഷൂട്ടിംഗ് കഴിഞ്ഞ് സെറ്റില്‍ നടത്തിയ ചെറിയ ആഘോഷത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

'ഷൂട്ട് കഴിഞ്ഞ് കുറച്ച് മണിക്കൂറുകള്‍. റിലീസിന് കുറച്ച് മണിക്കൂര്‍ മുമ്പ്'-നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ കുറിച്ചു.നിഗൂഢതകള്‍ നിറഞ്ഞ ഒരു ട്രെയിലര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ആറ് കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിനും ഫഹദും ട്രെയിലറില്‍ സംസാരിക്കുന്നുണ്ടായിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ജോമോന്‍ ടി ജോണ്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :