ആരാണ് 'ജോജി'? ട്രെയിലര്‍ നാളെ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (17:24 IST)

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി റിലീസ് ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ ഏഴിന് പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ട്രെയിലര്‍ നാളെ എത്തുമഞന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.നായക കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതും സസ്‌പെന്‍സ് ഒളിപ്പിച്ചുമാണ് ടീസര്‍ പുറത്തുവന്നത്. ഫഹദ് ഫാസിലിന്റെ ജോജി എന്ന കഥാപാത്രം തികച്ചും വ്യത്യസ്തമായ ഒരു മനുഷ്യനാണെന്ന് കാണിച്ചുതരുവാനായി രണ്ട് ദിവസത്തോളം മീനായി ചുണ്ടയിടുന്ന നടനെയാണ് ടീസറില്‍ കാണാനായത്.

അവനെ കുറിച്ചുള്ള രഹസ്യങ്ങള്‍ ഓരോന്നായി അനാവരണം ചെയ്യാമെന്ന് പറഞ്ഞു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രം കൂടി ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരന്‍ ആയിട്ടായിരിക്കും ഫഹദ് എത്തുന്നത്.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാം പുഷ്‌കരാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :