ദേവ് മോഹനൊപ്പം ഷൈന്‍ ടോം ചാക്കോയും,'പുള്ളി' ചിത്രീകരണം പുരോഗമിക്കുന്നു !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (10:41 IST)

സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ദേവ് മോഹന്‍. പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് നടന്‍.'പുള്ളി' എന്ന പേര് നല്‍കിയിട്ടുള്ളത് സിനിമയുടെ ചിത്രീകരണം ഇതിനകം തുടങ്ങി. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, കിഷോര്‍ കുമാര്‍, വെട്ടുകിളി പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ ആയിരിക്കാനാണ് സാധ്യത. പ്രണയ നായകനായെത്തിയ നടന്റെ ശക്തമായ കഥാപാത്രം കൂടിയായിരിക്കും ഇത്. പുള്ളിയില്‍ കോമഡിക്കും പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. പുതുമുഖം നായികയാണ് ചിത്രത്തിലെത്തുന്നത്.കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :