സ്വാസികയ്‌ക്കൊപ്പം റോഷന്‍ മാത്യു,'ചതുരം' ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുന്നു

Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (11:07 IST)

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ചതുരം' ഒരുങ്ങുകയാണ്.റോഷന്‍ മാത്യു നായകനായി എത്തുമ്പോള്‍ നായികയായി സ്വാസികയാണ് വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനകം ആരംഭിച്ചു. മുണ്ടക്കയത്ത് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ശാന്തി ബാലചന്ദ്രനും, അലന്‍സിയറും ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കഥയില്‍ 4 കഥാപാത്രങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യമുണ്ടെന്ന് തിരക്കഥാകൃത്ത് വിനയ് തോമസ് പറഞ്ഞിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകും.

തീയേറ്റര്‍ റിലീസിനായി ഒരുങ്ങുന്ന സിനിമയ്ക്ക് ഏകദേശം 90 ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്. കഥയോ കഥാപാത്രങ്ങളെയോ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജിന്നിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍
സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :