ചിരിപ്പിക്കാന്‍ ധ്യാനും അജുവും വീണ്ടുമെത്തുന്നു,'പ്രകാശന്‍ പറക്കട്ടെ' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (09:24 IST)

അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പ്രകാശന്‍ പറക്കട്ടെ'.ദിലേഷ് പോത്തന്‍, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.30 ദിവസത്തെ ഷെഡ്യൂള്‍ ആയിരുന്നു ഉണ്ടായിരുന്നത്.പോസ്റ്റ്-പ്രൊഡക്ഷന്‍ സ്റ്റേജിലേക്ക് ചിത്രം നീങ്ങുകയാണ്. രണ്ട് മാസങ്ങള്‍ക്കകം സിനിമ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.


തന്റെ സ്വപ്നത്തിലേക്ക് ചിറകടിച്ചു പറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.അച്ഛനും മകനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയെയും സിനിമ വരച്ചു കാണിക്കും. മലബാര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹാസ്യത്തിനും പ്രാധാന്യം ഉണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഫീല്‍ ഗുഡ് ചിത്രം ആകാനാണ് സാധ്യത.ഷഹാദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി നിഷ സാരംഗും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :