മാര്‍ച്ച് 12-ന് രണ്ടു റിലീസ് ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്,'വര്‍ത്തമാനം','ആര്‍ക്കറിയാം' തിയറ്ററുകളിലേക്ക് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (15:34 IST)

നടി പാര്‍വതി തിരുവോത്തിന്റെ രണ്ട് ചിത്രങ്ങളാണ് ഒരേ ദിവസം റിലീസിനൊരുങ്ങുന്നത്.'വര്‍ത്തമാനം', 'ആര്‍ക്കറിയാം' എന്നീ പാര്‍വതി ചിത്രങ്ങള്‍ മാര്‍ച്ച് 12-നാണ് റിലീസ് ചെയ്യുന്നത്.ഫെബ്രുവരിയില്‍ റിലീസ് ആകേണ്ടതായിരുന്നു ഈ രണ്ട് ചിത്രങ്ങളും.ഫെബ്രുവരി 26ന് ആര്‍ക്കറിയാം പ്രേക്ഷകരിലേക്ക് എത്തേണ്ടതായിരുന്നു, പിന്നീട് റിലീസ് ഡേറ്റ് മാര്‍ച്ച് 12ലേക്ക് മാറ്റി. നേരത്തെ വര്‍ത്തമാനം ഫെബ്രുവരി 19ന് റിലീസ് പ്രഖ്യാപിച്ചിരുന്നു.പിന്നീട് ഈ ചിത്രവും മാര്‍ച്ച് 12ലേക്ക് റിലീസ് മാറ്റി.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിനി ആയാണ് നടി ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കാമ്പസില്‍ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട് എന്നാണ് വിവരം.
ആര്യാടന്‍ ഷൗക്കത്തിന്റെ ആണ് തിരക്കഥ. പ്രശസ്ത ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ക്കറിയാം. പാര്‍വതിയുടെ അച്ഛനായ അഭിനയിക്കുന്നത് ബിജു മേനോനാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :